കൂത്തുപറമ്പ് ഒറ്റനോട്ടത്തിൽ
തലശ്ശേരി പട്ടണത്തിൽ നിന്നും 14 കി. മീ. കിഴക്കുമാറിയും ജില്ലാ ആസ്ഥാനമായ കണ്ണൂരിൽ നിന്ന് 24 കി. മീ. തെക്ക് കിഴക്ക് മാറിയുമാണ് കൂത്തുപറമ്പ് മുൻസിപ്പൽ പ്രദേശത്തിന്റെ കിടപ്പ്. കണ്ണൂരിൽ നിന്നും തലശ്ശേരിയിൽ നിന്നും വരുന്ന സംസ്ഥാനപാതകൾ കൂത്തുപറമ്പിൽ വെച്ച് സന്ധിക്കുകയും പിന്നീട് കൂർഗിലേക്കും വയനാട്ടിലേക്കും പോകുന്ന റോഡുകളായി വഴി പിരിയുകയും ചെയ്യുന്നു. ആമ്പിലാട്, മൂര്യാട്, നരവൂർ തൃക്കണ്ണാപുരം എന്നീ ദേശങ്ങൾ ഉൾപ്പെട്ടതാണ് കൂത്തൂപറമ്പ് നഗരസഭ. വടക്ക് മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തും തെക്ക് പാട്യം ഗ്രാമപഞ്ചായത്തും കിഴക്ക് ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തും പടിഞ്ഞാറ് കോട്ടയം ഗ്രാമപഞ്ചായത്തും കൂത്തുപറമ്പ് നഗരസഭയുടെ അതിരുകളാകുന്നു. ഇത് 11.83 ഡിഗ്രി വടക്കൻ അക്ഷാംശത്തിനും 75.58 ഡിഗ്രികിഴക്കൻ രേഖാംശത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്നു. പഴയ കോട്ടയം താലൂക്കിന്റെ ഭാഗമാണ് കൂത്തൂപറമ്പ്. കോട്ടയം രാജാക്കന്മാരുടെ കാലത്ത് കൂത്ത് നടത്തിയിരുന്ന പ്രദേശമാണ് പിന്നീട് കൂത്തുപറമ്പ് എന്ന പേരിൽ അറിയപ്പെട്ടത് എന്ന് കരുതാം. 1939 ആഗസ്തിലാണ് കൂത്തുപറമ്പ് പഞ്ചായത്ത് നിലവിൽ വന്നത് ഡോ. ഡി കുമാരൻ പ്രഥമ പ്രസിഡണ്ടായിരുന്നു. 1990 ഏപ്രിൽ 1 നാണ് നഗരസഭയായത്. സി വി മാലിനി ആദ്യ ചെയർപേഴ്സണായി. നിലവിൽ കൂത്തുപറമ്പ് നഗരസഭയിൽ 2025 മുതൽ ശ്രീ വി ഷിജിത്ത് ചെയർപേഴ്സണും ശ്രീമതി എം വി ശ്രീജ വൈസ് ചെയർപേഴ്സണുമായ ഭരണസമിതിയാണ് നിലവിലുള്ളത്
ആകെ വിസ്തീർണ്ണം -- 16.76 ച. കി. മീ.
റവന്യു വില്ലേജ് -- കൂത്തുപറമ്പ്
അസംബ്ലി മണ്ഡലം -- കൂത്തുപറമ്പ്
പാർലമെന്റ് മണ്ഡലം -- വടകര
താലൂക്ക് -- തലശ്ശേരി
ആകെ വാര്ഡുകള് -- 29
ജനസംഖ്യ -- 29619 (2011 ലെ സെൻസസ് പ്രകാരം)